മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ. കവിതയെ മാർച്ച് 26 വരെ കസ്റ്റഡിയിൽ വിട്ടു. കെ. കവിതയെ 5 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെ അപേക്ഷയിലാണ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്. കേസിൽ കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് കവിതയുടെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയിലെത്തിയത്.
മദ്യനയ അഴിമതി കേസിൽ കെ കവിതയും അരവിന്ദ് കെജരിവാളും ഗൂഢാലോചന നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നൂറ് കോടി രൂപ കെ കവിത നേതാക്കൾ നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മദ്യനയത്തിൽ കവിതയുമായി ബന്ധമുള്ള വ്യവസായികൾക്ക് അനൂകൂലമായ നടപടികൾക്കാണ് കോഴ നൽകിയത്. മനീഷ് സിസോദിയയും ഗൂഢാലോചനയിൽ പങ്കാളിയെന്ന് ഇ ഡി പറയുന്നു. കവിതയെ മറ്റുപ്രതികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്യും.