രാഹുൽ ഗാന്ധിക്ക് തിരിച്ചടി; മാനനഷ്ടകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഝാർഖണ്ഡ് ഹൈകോടതി തള്ളി

Update: 2024-02-23 10:49 GMT

മാനനഷ്ടകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി ഝാർഖണ്ഡ് ഹൈകോടതി തള്ളി. ക്രിമിനൽ മാനനഷ്ടകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രാഹുൽ ​ഗാന്ധി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയിരിക്കുന്നത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെ തുടർന്നാണ് രാഹുലിനെതിരെ മാനനഷ്ട കേസെടുത്തത്. കോൺഗ്രസ് നേതാവിനായി പിയുഷ് ചിത്തരേഷും ദീപാങ്കർ റായിയുമാണ് കോടതിയിൽ ഹാജരായത്.


ഫെബ്രുവരി 16നാണ് രാഹുൽ ഗാന്ധിയുടെ റിട്ട് ഹർജി കോടതിയുടെ പരിഗണനക്ക് എത്തിയത്. കേസിൽ വാദം​കേട്ട കോടതി ഹരജി വിധിപറയാനായി മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്. 2018ൽ ചായിബാസയിൽ നടന്ന കോൺഗ്രസ് പരിപാടിയിലാണ് രാഹുൽ ഗാന്ധി അമിത് ഷാക്കെതിരെ പരാമർശം നടത്തിയത്. ബി.ജെ.പി നേതാവ് നവീൻ ജായാണ് രാഹുലിനെതിരെ ഹർജി സമർപ്പിച്ചത്.

Tags:    

Similar News