ന്യൂസ് ചാനലുകളെ നിയന്ത്രിക്കാൻ മാർഗ നിർദേശം കൊണ്ട് വരും; സുപ്രീംകോടതി

Update: 2023-08-14 10:53 GMT

രാജ്യത്തെ ന്യൂസ് ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ചാനലുകൾ സ്വയം നിയന്ത്രണം പാലിക്കണം പക്ഷേ ഈ നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഈ സാഹചര്യത്തിൽ എൻബിഎ ചട്ടക്കൂട്ട് ശക്തമാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി. എൻബിഎ ചട്ടങ്ങൾക്ക് എതിരായ ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി ഈക്കാര്യം വ്യക്തമാക്കിയത്. നിലവിൽ എൻബിഎ ചട്ടം പാലിക്കാത്ത ചാനലുകൾക്ക് ഒരു ലക്ഷമാണ് പിഴ വിധിക്കുന്നത്. ഈ തുക കുറവാണ് ഇതിലടക്കം മാറ്റം വേണമെന്നും കോടതി പറഞ്ഞു. പിഴ തുക സംബന്ധിച്ച് പുതിയ ശുപാർശകൾളും കോടതി ആരാഞ്ഞു. കേസിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു.

Tags:    

Similar News