വ്യോമയാന ചരിത്രത്തിലെ വൻകരാർ; ഇൻഡിഗോ 500 എയർബസ് വിമാനങ്ങൾ വാങ്ങുന്നു

Update: 2023-06-20 04:53 GMT

എയർബസിൽ നിന്ന് 500 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ട് ഇൻഡിഗോ. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ റെക്കോർഡാണിത്. എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ കരാറിൽ ഒപ്പിട്ടതിനു പിന്നാലെയാണ് ഇൻഡിഗോയുടെ തീരുമാനം.

വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ജൂൺ 19ന് പാരിസ് എയർ ഷോയിൽവെച്ചാണ് ഒപ്പുവെച്ചത്. ഇൻഡിഗോ ബോർഡ് ചെയർമാൻ വി.സുമന്ത്രനും ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സും എയർബസ് സി.ഇ.ഒ ഗില്ലോമെ ഫോറിയും എയർബസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ക്രിസ്റ്റിയൻ ഷെററും ചേർന്നാണ് ഒപ്പിട്ടത്. വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ പർച്ചേസ് കരാറാണിതെന്ന് എയർബസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. എ320 വിമാനങ്ങളാണ് ഇൻഡിഗോ വാങ്ങുന്നത്.

എയർബസിൽ നിന്ന് ഇൻഡിഗോ ഇതുവരെ 1330 വിമാനങ്ങളാണ് വാങ്ങിയത്. ഇൻഡിഗോ നിലവിൽ പ്രതിദിനം 1800ലധികം വിമാന സർവീസ് നടത്തുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യ 470 പുതിയ വിമാനങ്ങൾ വാങ്ങാൻ കരാറിൽ ഒപ്പുവച്ചിരുന്നു. പിന്നാലെയാണ് ഇൻഡിഗോയും പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പിട്ടത്.

Tags:    

Similar News