കഴിഞ്ഞ പത്ത് വർഷത്തിനിടെ മോദി 22 പേരുടെ 16 ലക്ഷം കോടി കടം എഴുതി തള്ളി , എന്നാൽ ഹിമാചലിലെ മഴക്കെടുതി നേരിടാൻ പണം നൽകിയില്ല ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

Update: 2024-05-26 12:19 GMT

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മോദി 22 പേരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നും എന്നാല്‍ ഹിമാചല്‍ പ്രദേശിലെ മഴക്കെടുതിയിലെ ദുരിതം നേരിടാന്‍ ഇതുവരെ 9000 കോടി നല്‍കാന്‍ സാധിച്ചില്ലെന്നുമാണ് വിമര്‍ശനം. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്ര പ്രളയസഹായം ദുരുപയോഗം ചെയ്‌തെന്ന് മോദി ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന.

നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോഴെല്ലാം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരിവില ഉയരുകയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ പറഞ്ഞു. തൊഴില്‍ രഹിതരമായ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ വകുപ്പുകളിലെ 30 ലക്ഷത്തോളം ഒഴിവുകള്‍ നികത്തും. ഭരണഘടന ഇല്ലാതാക്കുമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News