അനധികൃത ഭൂമി ഇടപാട് കേസ് ; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനെ മുഖ്യപ്രതിയാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചു
അനതികൃത ഭൂമി ഇടപാട് കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ മുഖ്യപ്രതിയാക്കി ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു. കുംഭകോണം കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികളെയും ചേര്‍ത്താണ് കുറ്റപത്രം. അറസ്റ്റിലായ ഒരു പ്രതിയുടെ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ മുഖ്യമന്ത്രിയായിരിക്കെ സോറന്‍ നടത്തിയ ഇടപാടുകളുടെ കുറിപ്പുകള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നു. 5,700 പേജുകള്‍ അടങ്ങിയതാണ് കുറ്റപത്രം.
ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. സോറന്‍ അറസ്റ്റിലായി 60 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.