നാഗാലാന്‍ഡിലെ ആദ്യ വനിത എം.എല്‍.എയായി ഹെകാനി ജെഖലു തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനം രൂപീകൃതമായി 60 വര്‍ഷത്തിനിപ്പുറവും ഒരു വനിത അംഗത്തെ പോലും നിയമസഭ കാണിക്കാത്ത സംസ്ഥാനമെന്ന പേരുദോഷം ഇത്തവണ നാഗാലാന്‍ഡ് മാറ്റി.
ആ നീണ്ട ചരിത്രമാണ് ഹെകാനി ജെഖലു എന്ന 48-കാരി തിരുത്തിക്കുറിച്ചത്. ബി.ജെ.പി- എന്‍.ഡി.പി.പി. സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഹെകാനി ദിമാപൂര്‍-111 മണ്ഡലത്തില്‍ നിന്ന് എതിര്‍സ്ഥാനാര്‍ഥിയായ അസെറ്റോ സിമോമിയെ 1536 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
എന്‍.ഡി.പി.പി സഖ്യത്തിന്റെ തന്നെ മറ്റൊരു വനിത സ്ഥാനാര്‍ഥിയായ സര്‍ഹൗത്യൂനോ ക്രൂസെയും ലീഡ് ചെയ്യുന്നുണ്ട്. അവരും വിജയിച്ചാല്‍ നാഗാലാന്‍ഡില്‍ ചരിത്രം കുറിക്കുക ഒന്നല്ല രണ്ട് പേരാകും.