ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കും; നിര്‍ദേശങ്ങള്‍ രൂപികരിക്കാന്‍ സമിതി; ഉറപ്പ് നല്‍കി കേന്ദ്രം

Update: 2024-08-17 12:09 GMT

കൊല്‍ക്കത്തയില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി സമിതി രൂപികരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ സമിതിയുമായി പങ്കിടാന്‍ സാധിക്കും.ഫോര്‍ഡ, ഐഎംഎ, ഡല്‍ഹിയിലെ മെഡിക്കല്‍ കോളജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകള്‍ ആശങ്കകള്‍ കണക്കിലെടുത്താണ് തീരുമാനം. 

ഡെങ്കിപ്പനി, മലേറിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ തിരികെ എത്തണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ വനിതാ ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി.

Tags:    

Similar News