ഗുര്‍മീത് റാം റഹീമിന് ഇനി അടിക്കടി പരോൾ വേണ്ട; ഇനി പരോൾ നൽകാൻ കോടതി അനുവാദം വേണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

Update: 2024-03-01 07:44 GMT

ദേരാ സച്ചാ സൗദ തലവനും ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീമിന് തുടര്‍ച്ചയായി പരോള്‍ അനുവദിച്ചതില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആശങ്ക ഉന്നയിച്ചു.

റാം റഹീമിന്റെ നിലവിലെ 50 ദിവസത്തെ പരോള്‍ അവസാനിക്കാനിരിക്കെ മാര്‍ച്ച് 10-ന് കീഴടങ്ങുമെന്ന് ഉറപ്പാക്കാന്‍ ഹരിയാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ബലാത്സംഗ കുറ്റവാളികള്‍ക്ക് അനുവദിച്ച പരോളുകളെ കുറിച്ചുള്ള പരിശോധനയ്ക്കിടയിലാണ് ഇത്.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജി.എസ് സാന്ധവാലിയയുടെയും ജസ്റ്റിസ് ലപിത ബാനര്‍ജിയുടെയും ബെഞ്ച് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) നല്‍കിയ കേസില്‍ ഗോഡ്മാന്റെ താല്‍ക്കാലിക മോചനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു.

പ്രസ്തുത പ്രതിഭാഗം, നിശ്ചയിച്ച തീയതിയില്‍ അതായത് 2024 മാര്‍ച്ച് 10-ന് കീഴടങ്ങണം. അതിനുശേഷം കോടതിയുടെ അനുമതിയില്ലാതെ കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ പരോള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന അധികാരികള്‍ പരിഗണിക്കുന്നതല്ല എന്ന് കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

പ്രതിഭാഗം പറഞ്ഞ തീയതിയില്‍ കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടി ആവശ്യമായ കസ്റ്റഡി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. കൂടാതെ മുമ്പുള്ള ഇത്തരം ക്രിമിനലുകളില്‍ എത്ര പേര്‍ക്ക് ഇതുവരെ പരോള്‍ അനുവദിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹരിയാന സര്‍ക്കരിനോട് കോടതി നിര്‍ദ്ദേശിച്ചു.

അടുത്ത വാദം മാര്‍ച്ച് 11ന് നടക്കും. റാം റഹീമിന് കഴിഞ്ഞ 10 മാസത്തിനിടെ ഏഴ് തവണയും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒമ്പത് തവണയും പരോള്‍ അനുവദിച്ചിരുന്നു.

റാം റഹീം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 232 ദിവസം ജയിലിന് പുറത്ത് കഴിഞ്ഞിരുന്നു. 2023 ജനുവരി 1 ന് മോഷന്‍ നോട്ടീസ് പ്രകാരം നിലവിലെ ഹരജി പരിഗണിക്കാതെ ഹരിയാന സര്‍ക്കാര്‍ അദ്ദേഹത്തിന് വീണ്ടും പരോള്‍ അനുവദിച്ചു. പ്രതി മാര്‍ച്ച് 10 വരെ ഇപ്പോഴും പരോളിലാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ബലാത്സംഗ കേസില്‍ 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് റാം റഹീം. ദേര മാനേജര്‍ രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ റാം റഹീമും മറ്റ് നാല് പേരും മുമ്പ് ശിക്ഷിക്കപ്പെട്ടിരുന്നു. 16 വര്‍ഷം മുമ്പ് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും 2019-ല്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിരുന്നു.

Tags:    

Similar News