കശ്മീർ സേനയെ ഘട്ടംഘട്ടമായി പിൻവലിച്ചേക്കും

Update: 2023-02-21 07:56 GMT

ജമ്മുവിലും കശ്മീർ താഴ്‍വരയിലും നിന്ന് കരസേനയെ ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. നിയന്ത്രണ രേഖയിൽ മാത്രം കരസേനയെ നിലനിർത്തി, മറ്റിടങ്ങളിൽ നിന്നെല്ലാം പിൻവലിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ 2019 ഓഗസ്റ്റിനു ശേഷം ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് വിലയിരുത്തിയാണിത്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളാണ് വിഷയം പരിശോധിക്കുന്നത്.

ജമ്മു കശ്മീരിൽ നിലവിൽ 1.3 ലക്ഷം കരസേനാംഗങ്ങളുണ്ട്. ഇതിൽ 80,000 പേർ നിയന്ത്രണ രേഖയിലാണ്. കരസേനാ വിഭാഗമായ രാഷ്ട്രീയ റൈഫിൾസ് ആണ് താഴ്‍വരയിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത്. കരസേനയെ പിൻവലിക്കുമ്പോൾ, ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ നേതൃത്വം സിആർപിഎഫും ജമ്മു കശ്മീർ പൊലീസും ഏറ്റെടുക്കും. നിലവിൽ, ജമ്മു കശ്മീരിൽ 60,000 സിആർപിഎഫ് ഭടന്മാരുണ്ട്. 83,000 ആണ് പൊലീസിന്റെ അംഗബലം. 

ആകെ സൈനികരുടെ എണ്ണം കുറയ്ക്കുന്ന കാര്യം വർഷങ്ങളായി സർക്കാരിന്റെ ആലോചനയിലുണ്ട്. കോവിഡ് മൂലം ഏതാനും വർഷം റിക്രൂട്മെന്റ് മുടങ്ങിയിരുന്നു. പ്രതിവർഷം ശരാശരി 60,000 പേരാണു വിരമിക്കുന്നത്. അതിനനുസരിച്ചു റിക്രൂട്മെന്റ് നടക്കുന്നില്ല. അഗ്നിപഥ് വഴി 35,000 – 40,000 പേരെ വരുംനാളുകളിൽ റിക്രൂട്ട് ചെയ്യും. 

 

Tags:    

Similar News