വിവാഹ ആഘോഷത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ മരിച്ചു
വിവാഹ ആഘോഷത്തിനിടെ വീട്ടില്‍ തീ പിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചത്.
സദ്യ തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ ചോര്‍ച്ചയുണ്ടായി അപകടം സംഭവിച്ചത്. പന്ത്രണ്ടോളം പേരുടെ പൊള്ളല്‍ ഗുരുതരമാണ്. ജോധ്പൂരിന് 60 കിലോമീറ്റര്‍ അകലെ ഭുംഗ്ര ഗ്രാമത്തിലാണ് അപകടമുണ്ടായത്. പൊള്ളലേറ്റ 42 പേരും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
വളരെ ഗുരുതരമായ അപകടമാണുണ്ടായത്. പരിക്കേറ്റവര്‍ എംജിഎച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഗുപ്ത പറഞ്ഞതായി എഎന്‍ഐ റിപ്പോർട്ട് ചെയ്തു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പരിക്കേറ്റവരെ ഇന്ന് വൈകുന്നേരം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചേക്കും.