തെലങ്കാനയിൽ വ്യക്തമായ ലീഡ് നേടി കോൺഗ്രസ്; മധ്യപ്രദേശിൽ 100 പിന്നിട്ട് ബിജെപി

Update: 2023-12-03 04:08 GMT

വോട്ടെണ്ണൽ ഒരു മണിക്കൂർ പൂർത്തിയാകുമ്പോൾ പുറത്തുവരുന്ന ആദ്യഫലസൂചനകളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മധ്യപ്രദേശിൽ ലീഡ് നിലയിൽ ബിജെപി 100 കടന്നു

അതേസമയം, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നേറുകയാണ്. ഛത്തീസ്ഗഡിൽ കോൺഗ്രസ് അമ്പതോളം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി മുപ്പതിലധികം സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. തെലങ്കാനയിൽ കോൺഗ്രസ് വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്. അറുപതോളം സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഭരണ കക്ഷിയായ ബിആർഎസ് മുപ്പതോളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിച്ചു.

Tags:    

Similar News