കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തീർപ്പാക്കി

Update: 2024-05-10 11:26 GMT

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരെയുള്ള തന്റെ ഹർജിയിൽ വിധി പറയാൻ ഹൈകോടതിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തീർപ്പാക്കി. ഫെബ്രുവരി 29ന് വാദം പൂർത്തിയായിട്ടും ഹൈകോടതി വിധി പറയാൻ വൈകിയതിൽ പ്രതിഷേധിച്ചുകൊണ്ടാണ് സോറൻ ഇപ്പോഴത്തെ ഹർജി സമർപ്പിച്ചത്

എന്നാൽ മെയ് മൂന്നിന് ഹൈകോടതി വിധി പ്രസ്താവിച്ചതോടെ ഹർജി നിഷ്ഫലമായെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കൂടാതെ അടുത്തയാഴ്ച പരിഗണിക്കുന്ന രണ്ടാമത്തെ ഹർജിയിൽ എല്ലാ തർക്കങ്ങളും ഉന്നയിക്കാൻ സോറന് സ്വാതന്ത്ര്യമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

ഹർജിയെ നിഷ്ഫലമായി കണക്കാക്കരുതെന്ന് സോറന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബെഞ്ചിനോട് അഭ്യർഥിച്ചു. പുതിയ ഹർജിയിൽ ഇഡി പ്രതികരണത്തിന് കൂടുതൽ സമയം തേടുമെന്നും ഇത് കൂടുതൽ കാലതാമസമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാ വാദങ്ങളും പുതിയ ഹർജിയിൽ പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചു.

അ​ന​ധി​കൃ​ത​മാ​യി ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റു​ന്ന മാ​ഫി​യ​യു​ടെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്ന​താ​യും ഇ​തു​മാ​യി സോ​റ​ന് ബ​ന്ധ​മു​ണ്ടെ​ന്നു​മാ​ണ് ഇഡി ഉന്നയിക്കുന്ന ആ​രോ​പ​ണം. കേ​സി​ൽ മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം 14 പേ​രായിരുന്നു അ​റ​സ്റ്റി​ലാ​യി​രു​ന്നത്. കൂടാതെ ജ​നു​വ​രി 20ന് ​റാ​ഞ്ചി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ സോ​റ​നെ ഏ​ഴു​മ​ണി​ക്കൂ​റോ​ളം ചോ​ദ്യം​ചെ​യ്തി​രു​ന്നു.

Tags:    

Similar News