ഡൽഹി മദ്യനയ അഴിമതി കേസ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാതെ അരവിന്ദ് കെജിരിവാൾ
മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ അഞ്ചാം സമൻസിനും ഹാജരാകാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് കെജ്രിവാൾ ആരോപിച്ചു. അതേസമയം, ഡൽഹി ബിജെപി ഓഫിസിന് സമീപം ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധത്തിൽ കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തു. ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ അട്ടിമറിയാരോപിച്ചാണ് ആം ആദ്മി പാർട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പൊലീസ് ബാരിക്കേഡ് കടന്ന് മാർച്ചിന് ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, എഎപി സർക്കാരിനെതിരെ ബിജെപി നടത്തിയ മാർച്ചും പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇരുപ്രതിഷേധങ്ങൾക്കും കണക്കിലെടുത്ത് വലിയ സുരക്ഷയിലായിരുന്നു ഡൽഹിയിലെ ഡിഡിയും മാർഗ്