ഡൽഹി മദ്യനയ അഴിമതി കേസ് ; കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഏപ്രിൽ 23 വരെ നീട്ടി
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ നീട്ടി കോടതി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കവിത നൽകിയ ഹരജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളിൽ കവിത ഭാഗമായിരുന്നുവെന്നാണു പ്രഥമ ദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കാട്ടിയാണു റോസ് അവന്യൂ കോടതിയിലെ സിബിഐ പ്രത്യേക ജഡ്ജി കാവേരി ബവേജ ജാമ്യാപേക്ഷ തള്ളിയത്.
മാർച്ച് 15ന് അറസ്റ്റിലായ കവിത 26 മുതൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.