ഡല്‍ഹിയിലെ വായുമലിനീകരണ തോത് വീണ്ടും ഉയർന്നു

Update: 2022-10-25 05:55 GMT

ഡല്‍ഹിയില്‍ വായു മലിനീകരണ തോത് വളരെമോശം നിലയില്‍ തുടരുന്നു. ആകെ വായു ഗുണനിലവാര സൂചിക 323 ആണ് ഒടുവില്‍ രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് മലിനീകരണ തോത് കുത്തനെ ഉയർന്നത്.

പടക്കം പൊട്ടിക്കുന്നത് കൂടാതെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും സ്ഥിതി മോശമാകാന്‍ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്.  ഇന്നലെ 270 വരെ എത്തിയിരുന്ന വായുഗുണനിലവാര സൂചിക രാത്രി പിന്നിട്ടതോടെ കൂടുതൽ മോശമായി മാറുകയായിരുന്നു. ഡല്‍ഹി നഗരത്തിന് അകത്തും പുറത്തും നോയിഡ അടക്കമുള്ള സമീപ പ്രദേശങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ഡല്‍ഹിയിൽ പലയിടത്തും ദൂരക്കാഴ്ച മങ്ങി തുടങ്ങിയ നിലയാണ്.

അയൽ സംസ്ഥാനങ്ങളിൽ ശീതകാലത്തിന് മുന്നോടിയായി കാർഷിക അവശിഷ്ടങ്ങൾ കത്തിക്കാൻ തുടങ്ങുക കൂടി ചെയ്യുന്നതോടെ അന്തരീക്ഷം കൂടുതൽ മലിനമാവും എന്ന ആശങ്ക ശക്തമാണ്. മലിനീകരണം കുറയ്ക്കാൻ ട്രാഫിക് സിഗ്നലുകളിൽ എത്തുന്ന വാഹനങ്ങൾ ഉടൻ ഓഫാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പലയിടത്തും വാട്ടർ സ്പ്രിംഗ്ളറുകൾ സ്ഥാപിച്ചിട്ടുണ്ട്. 

Tags:    

Similar News