ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസ്; രാഹുൽഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും

Update: 2024-02-20 05:38 GMT

ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. കോടതിയിൽ ഹാജരാകേണ്ടതിനാൽ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് 2 മണി വരെ നിർത്തിവെക്കുവെന്നാണ് റിപ്പോർട്ട്.

2018 നിയമസഭ തെരഞ്ഞെടുപ്പിനിടെ കർണാടകയിൽ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുൽ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുൽ കോടതിയിൽ ഹാജരാകുന്നത്. അതേസമയം നേരത്തെ കേസിൽ സമൻസ് അയച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി ഹാജരായിരുന്നില്ല.

Tags:    

Similar News