കോടതി നടപടികൾ സോഷ്യൽ മീഡയയിൽ നിന്ന് നീക്കം ചെയ്യണം ; സുനിതാ കെജ്രിവാളിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

Update: 2024-06-15 10:40 GMT

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിന്‍റെ ഭാര്യ സുനിത കെജ‍്‍രിവാളിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. കെജ‍്‍രിവാളിന്‍റെ ജാമ്യ നടപടിയുടെ കോടതി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഉടൻ നീക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മാർച്ച് 28 ലെ കോടതിയുടെ വീഡിയോ കോൺഫറൻസ് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് നോട്ടീസിലുള്ളത്. കേസിലെ മറ്റു കക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.അഭിഭാഷകനായ വൈഭവ് സിങ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴുള്ള വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ഇവ സുനിത കെജ‍്‍രിവാളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. വീഡിയോയടങ്ങുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാൻ സോഷ്യൽമീഡിയയായ എക്‌സ്,ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,യൂട്യൂബ് എന്നിവയോടും കോടതി നിർദേശിച്ചിട്ടുണ്ട്.

Tags:    

Similar News