'രാജ്യസഭയിലും ലോക്സഭയിലും ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന മാറ്റി എഴുതും'; വിവാദ പരാമർശവുമായി ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെ

Update: 2024-03-10 14:33 GMT

ഭരണഘടന മാറ്റിയെഴുതുമെന്ന വിവാദപരാമർശവുമായി കർണാടക ബിജെപി എംപി.രംഗത്ത്. ലോക്സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞു.ലോക്സഭയിൽ ബിജെപിക്ക് നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്.രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാൻ കുറച്ച് സീറ്റുകളുടെ കുറവുണ്ട്.രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാൻ വിവിധ സംസ്ഥാന നിയമസഭകളിൽ കൂടുതല്‍ അംഗങ്ങള്‍ വേണം..ഹിന്ദുസമൂഹത്തിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പല മാറ്റങ്ങളും കോൺഗ്രസ് ഭരണഘടനയിൽ കൊണ്ടുവന്നു.ഇതെല്ലാം തിരുത്തിയെഴുതാൻ ഇരു സഭകളിലും നല്ല ഭൂരിപക്ഷം വേണം.ലോക്സഭയിൽ 400 സീറ്റുകളോടെ മൃഗീയഭൂരിപക്ഷം ഉറപ്പാക്കണമെന്ന് മോദി പറഞ്ഞതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഉത്തരകന്നഡയിലെ നിലവിലെ എംപിയാണ് അനന്ത് കുമാർ ഹെഗ്ഡെ.

അതേസമയം ഭരണഘടന മാറ്റിയെഴുതുമെന്ന ബിജെപി എംപിയുടെ പ്രസ്താവന ജനാധിപത്യ തത്വങ്ങളെ അവഹേളിക്കുന്നതെന്ന് സിപിഐഎം പിബി കുറ്റപ്പെടുത്തി. ഭരണഘടനയെ സംരക്ഷിക്കുന്നതില്‍ ഉറച്ച് നില്‍ക്കും.ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിർക്കുമെന്നും സിപിഐഎം വ്യക്തമാക്കി.

Tags:    

Similar News