തൊണ്ടി മുതൽ കേസിൽ മന്ത്രി ആന്റണി രാജുവിന് ആശ്വാസം ; പുനരന്വേശണത്തിന് സ്റ്റേ നൽകി സുപ്രീംകോടതി
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ കേസിന്റെ പുനരന്വേഷണം താത്കാലികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആന്റണി രാജുവിന്റെ ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. കേസിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേയുണ്ട്.പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ അപ്പിലിലും നോട്ടീസ് അയക്കും .കോടതി തീരുമാനം എടുക്കുന്നത് വരെ ആന്റണി രാജുവിനെതിരെ നടപടി പാടില്ലെന്നും നിര്‍ദേശമുണ്ട്.