മധ്യപ്രദേശിൽ തന്ത്രം മെനഞ്ഞ് കോൺഗ്രസ്; അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തും, 100 യൂണിറ്റ് വൈദ്യുതി സൗജന്യമെന്നും പ്രഖ്യാപനം

Update: 2023-08-22 11:28 GMT

മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പാചകവാതകം 500 രൂപക്കും വനിതകള്‍ക്ക് പ്രതിമാസം 1500 രൂപയും ലഭ്യമാക്കുമെന്നും ഖാർഗെ പ്രഖ്യപിച്ചു. സംസ്ഥാനത്തെ സർക്കാര്‍ ഉദ്യോഗസ്ഥർക്ക് പഴയ പെൻഷന്‍ പദ്ധതി നടപ്പാക്കുമെന്നും 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും പ്രഖ്യാപനമുണ്ട്. കർഷകരെ കടത്തിൽ നിന്ന് മുക്തരാക്കുമെന്നും ഖാർഗെ പ്രഖ്യാപ്പിച്ചു. ഈ പ്രഖ്യാപനങ്ങളെല്ലാം കർണാടകയിൽ കോൺഗ്രസ് നടത്തിയ പ്രഖ്യാപനങ്ങൾക്ക് സമാനമാണ് ഇതിലൂടെ മധ്യപ്രദേശിലും കർണാടക മോഡൽ വിജയമുണ്ടാകുമെന്നാണ് കോൺഗ്രസ് കണാക്കാക്കുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് പൊതു സമ്മേളനത്തിലാണ് ഖർഗെയുടെ പ്രഖ്യാപനങ്ങൾ ഉണ്ടായത്.

പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ 'ഇന്ത്യ'യിലും ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി ജാതി സെന്‍സസ് വിഷയം ശക്തമാക്കാൻ അലോചന നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഹാറിലെ ജാതി സെൻസസ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസ്മതിച്ചിരുന്നു. ബിജെപിക്ക് എതിരെ രുക്ഷമായ വിമർശനവും മല്ലികാർജ്ജുൻ ഖാർഗെയുടെ ഭാഗത്ത് നിന്നുമുണ്ടായി. ഇ ഡിയെ കാണിച്ച് ഭയപ്പെടുത്തിയാണ് ബിജെപി സംസ്ഥാനങ്ങളിൽ സർക്കാർ ഉണ്ടാക്കുന്നതെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. കർണാടകയിലും മണിപ്പൂരിലും ഇതാണ് സംഭവിച്ചതെന്നും തെരഞ്ഞെടുക്കപ്പെടാത്ത ഇടങ്ങളിലെല്ലാം ബിജെപിയുടെ രീതി ഇതാണെന്നും ഖർഗെ കൂട്ടിചേർത്തു.

Tags:    

Similar News