കർണാടകയിൽ കോൺഗ്രസ് എം.എൽ.എമാരെ തമിഴ്‌നാട്ടിലേക്ക് മാറ്റാൻ നീക്കം

Update: 2023-05-13 06:41 GMT

കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ എം.എൽ.എമാരെ മാറ്റാൻ കോൺഗ്രസ് ശ്രമം തുടങ്ങി. എം.എൽ.എമാരെ തമിഴ്‌നാട്ടിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. തങ്ങളുടെ എം.എൽ.എമാരെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ പാർട്ടി ആലോചിക്കുന്നുണ്ടെന്നും ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരെ വൈകിട്ടോടെ ബെംഗളൂരുവിലെത്തിക്കാനുള്ള ക്രമീകരണങ്ങളും നടന്നിരുന്നു.കോൺഗ്രസ് 120-ലധികം സീറ്റുകളിൽ വിജയിക്കുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അഴിമതിയും ഭരണ വിരുദ്ധതയും യഥാർത്ഥ വിഷയങ്ങളാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ ലീഡിൽ തന്നെ പാർട്ടിയുടെ പ്രകടനത്തിന് നേതാവിന് ക്രെഡിറ്റ് നൽകുന്ന അടിക്കുറിപ്പോടെ കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വീഡിയോ പോസ്റ്റ് ചെയ്തു. ഭാരത് ജോഡോ യാത്ര ജനങ്ങൾക്ക് ഊർജം നൽകുകയും ബി.ജെ.പിയെ തകർക്കുകയും ചെയ്തുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഫലം പുറത്തുവന്നപ്പോൾ മുതൽ കോൺഗ്രസ് ആഘോഷം തുടങ്ങിയിരുന്നു.

Tags:    

Similar News