കോൺഗ്രസും ശിവസേനയും 20 വീതം സീറ്റുകളിൽ; മഹാരാഷ്ട്രയിൽ ഇന്ത്യാ മുന്നണി സീറ്റ് വിഭജനത്തിൽ ധാരണ

Update: 2024-01-09 16:23 GMT

മഹാരാഷ്ട്രയിൽ ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജനത്തിൽ ധാരണയായതായി റിപ്പോർട്ടുകൾ. കോൺഗ്രസും ഉദ്ധവ് പക്ഷ ശിവസേനയും 20 വീതം സീറ്റുകളിൽ മത്സരിക്കും. എട്ട് സീറ്റുകൾ എൻ.സി.പിക്ക് നൽകും. 23 സീറ്റുകളായിരുന്നു ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടത്. എന്നാൽ 20 സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോകാൻ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.

എൻ.സി.പിക്ക് പത്തിൽ താഴെ സീറ്റുകൾ മാത്രമേ നൽകാനാവൂ എന്ന് കോൺഗ്രസും ശിവസേനയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്ന് കരുതിയിരുന്ന മഹാരാഷ്ട്രയിൽ കാര്യമായ പ്രശ്‌നങ്ങളില്ലാതെ ചർച്ച പൂർത്തിയാക്കാനാണ് മുന്നണിക്ക് വലിയ നേട്ടമാണ്.

ഡൽഹി, പഞ്ചാബ്, ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സീറ്റ് വിഭജനം പ്രതിസന്ധിയിലാണ്. ബംഗാളിൽ കോൺഗ്രസിന് രണ്ട് സീറ്റ് മാത്രമേ നൽകാനാവൂ എന്ന നിലപാടിലാണ് മമത. ബിഹാറിൽ ആർ.ജെ.ഡി-ജെ.ഡി.യു സഖ്യവും കോൺഗ്രസിന് കൂടുതൽ സീറ്റ് നൽകാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News