മണിപ്പൂരിൽ സംഘർഷം തുടരുന്നു; വിവിധ ഇടങ്ങളിൽ വെടിവയ്പ്പ്

Update: 2023-08-08 06:34 GMT

മണിപ്പൂരിൽ തുടരുന്ന കലാപം ശമിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരു ഭാഗത്ത് തുടരുമ്പോഴും വിവിധ ഇടങ്ങളിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്.ഇന്നലെ അഞ്ചിടങ്ങളിലാണ് വെടിവെപ്പ് നടന്നത് . എന്നാൽ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് മണിപ്പൂർ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ ഒമ്പത് ആയുധങ്ങൾ പിടികൂടി. അതിനിടെ, അസമിലും വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയതായാണ് റിപ്പോർട്ട്. മണിപ്പൂരിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറ‍ഞ്ഞു.

അതേസമയം, പ്രധാനമന്ത്രിക്ക് നിവേദനം അയച്ച് മെയ്തെയ് സംഘടന രം​ഗത്തെത്തി. മണിപ്പൂരിനെ വിഭജിക്കരുത്, പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരിൽ എൻ ആർ സി നടപ്പാക്കണം തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ. കൂടാതെ എത്രയും വേഗം സംസ്ഥാന നിയമസഭ സമ്മേളനം വിളിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Tags:    

Similar News