ശൈശവ വിവാഹ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കണം: നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

Update: 2024-10-18 11:28 GMT

ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്ന ഹര്‍ജിയിൽ സുപ്രീം കോടതിയുടെ നിർണായക വിധി. വ്യക്തിനിയമങ്ങൾ കൊണ്ട് ശൈശവ വിവാഹ നിരോധന നിയമം മരവിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. മാതാപിതാക്കളുടെ നിർബന്ധം കാരണം നടക്കുന്ന ശൈശവ വിവാഹം സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നിയമം ഫലപ്രദമായി നടപ്പാക്കാന്‍ സുപ്രീം കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിയമം പൂർണമായും നടപ്പിലാക്കാൻ ചില വഴികൾ സ്വീകരിക്കേണ്ടതുണ്ട്, ശിക്ഷാനടപടികളിലൂടെ ഫലപ്രാപ്തി ഉണ്ടാവില്ല, ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കാൻ ഓരോ സമൂഹത്തിനെയും വ്യത്യസ്ത രീതികളിൽ സമീപിക്കണം, ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകണം തുടങ്ങിയവയാണ് നിർദേശങ്ങൾ.

ശൈശവ വിവാഹങ്ങൾ തടയുന്നതിനായി 2006ലാണ് ശൈശവ വിവാഹ നിരോധന നിയമം നിലവിൽ വന്നത്. 1929-ലെ ശൈശവ വിവാഹ നിയന്ത്രണ നിയമത്തിന് പകരമായാണ് ഈ നിയമം നിലവിൽ വന്നത്.

Tags:    

Similar News