ചന്ദ്രനെ തൊട്ട് ഇന്ത്യ; ചന്ദ്രയാൻ ലാൻഡിംഗ് വിജയകരം, ഇന്ത്യയ്ക്ക് അഭിമാനനേട്ടം
ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തു. റോവർ ഇനി ചന്ദ്രോപരിതലത്തിൽ യാത്ര ചെയ്യും. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. അതിൽ തന്നെ സൗത്ത് പോളിലിറങ്ങുന്ന ആദ്യത്തെ രാജ്യവും. യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രാണ് ചന്ദ്രനിൽ ഇതിന് മുൻപ് സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്.