കര്‍ഷകസംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനെ പിന്തുണച്ച് എം എസ് സ്വാമിനാഥന്റെ മകൾ മധുര സ്വാമിനാഥന്‍

Update: 2024-02-14 06:44 GMT

രാജ്യതലസ്ഥാനത്തേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കര്‍ഷകസംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനെ പിന്തുണച്ച് സാമ്പത്തികവിദഗ്ധയും എം എസ് സ്വാമിനാഥന്റെ മകളുമായ മധുര സ്വാമിനാഥന്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ നമ്മുടെ അന്നദാതാക്കളാണെന്നും കുറ്റവാളികളല്ലെന്നും മധുര സ്വാമിനാഥന്‍ പറഞ്ഞു. എം എസ് സ്വാമിനാഥനെ ആദരിക്കുമ്പോള്‍ കര്‍ഷകരോടും ഐക്യപ്പെടേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. എം എസ് സ്വാമിനാഥന് മരണാനന്തരബഹുമതിയായി ഭാരത രത്‌ന ലഭിച്ചതിനു പിന്നാലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡൽഹിയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മധുര സ്വാമിനാഥന്‍.


"പഞ്ചാബിലെ നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ഹരിയാനയില്‍ അവരെ തടവിലാക്കാനുള്ള ജയിലുകള്‍ സജ്ജമായി കഴിഞ്ഞുവെന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ബാരിക്കേഡുകളുള്‍പ്പെടെ തീര്‍ത്ത് അവരെ തടയാനുള്ള പല മാര്‍ഗങ്ങളും സ്വീകരിക്കുകയാണ്. അവര്‍ കര്‍ഷകരാണ് അല്ലാതെ കുറ്റവാളികളല്ല. നമ്മുടെ അന്നദാതാക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയേ തീരൂ. അവരോട് കുറ്റവാളികളോടെന്ന പോലെ പെരുമാറുന്നത് തടഞ്ഞെ മതിയാകൂ. എം.എസ്. സ്വാമിനാഥനോടുള്ള ആദരവ് തുടരണമെങ്കില്‍ കര്‍ഷകരോട് നാം ഐക്യപ്പെട്ടേ പറ്റൂ", മധുര സ്വാമിനാഥന്‍ വ്യക്തമാക്കി.

Tags:    

Similar News