ബിഹാറില്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനം കൈക്കലാക്കാന്‍ ബി ജെ പി ശ്രമം

Update: 2024-01-29 06:59 GMT

നിതീഷ് കുമാര്‍ എന്‍.ഡി.എയിലേക്ക് മാറുകയും ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തതിനു പിന്നാലെ ബിഹാറില്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനം കൈക്കലാക്കാന്‍ ബി ജെ പി ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബി ജെ പി നേതൃത്വം നല്‍കുന്ന സഖ്യത്തിലെ നിരവധി നേതാക്കള്‍ ആര്‍ ജെ ഡി നേതാവും നിയമസഭാ സ്പീക്കറുമായ അവധ് ബിഹാറി ചൗധരിക്കെതിരേ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി.

ബി ജെ പി നേതാക്കളായ നന്ദ് കിഷോര്‍ യാദവ്, മുന്‍ ഉപമുഖ്യമന്ത്രി താരകിഷോര്‍ പ്രസാദ്, എച്ച് എ എം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ജി, ജെ ഡി യുവിന്റെ വിനയ് കുമാര്‍ ചൗധരി, രത്‌നേഷ് സദ, എന്‍.ഡി.എ. സഖ്യത്തിലെ മറ്റ് എം എല്‍ എമാര്‍ തുടങ്ങിയവരാണ് അവധ് ബിഹാറി ചൗധരിയ്‌ക്കെതിരെ നോട്ടീസ് നല്‍കിയതെന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം നിയമസഭാ സെക്രട്ടറിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

Tags:    

Similar News