ഇന്ത്യയിൽ 300 മരുന്ന് ബ്രാൻഡുകൾക്ക് ബാർകോഡ് നിർബന്ധമാക്കി കേന്ദ്രം

Update: 2022-11-21 07:27 GMT

രാജ്യത്ത് മരുന്ന് പായ്ക്കറ്റിനുമുകളിൽ ബാർകോഡ് അല്ലെങ്കിൽ ക്യൂ.ആർ. കോഡ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. കൂടുതൽ വിറ്റഴിയുന്ന 300 ബ്രാൻഡുകളിലാണ് ആദ്യഘട്ടത്തിൽ വ്യവസ്ഥ നടപ്പാക്കുക.

ഈ മരുന്നുകളുടെ പട്ടിക സർക്കാർ ഉത്തരവിനൊപ്പം പുറത്തുവിട്ടു. ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ എട്ടാം ഭേദഗതിയിൽ എച്ച് 2 എന്ന വിഭാഗത്തിലാണിത് ഉൾപ്പെടുത്തിയത്. 2023 ഓഗസ്റ്റ് ഒന്നിന് ശേഷം ഈ ഉത്പന്നങ്ങളിൽ ബാർകോഡ്/ക്യൂ.ആർ. കോഡ് നിർബന്ധമാണ്. വിവിധ ഘട്ടങ്ങളായി മറ്റ് ബ്രാൻഡുകൾക്കും നിയമം ബാധകമാക്കും.

നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ മരുന്ന് കമ്പനികൾ ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് ഓഗസ്റ്റ് വരെ സമയം അനുവദിച്ചത്. ഡ്രഗ്‌സ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡുമായി ആശയവിനിമയം നടത്തിയാണ് സർക്കാർ തീരുമാനത്തിലെത്തിയത്.

Tags:    

Similar News