കശ്മീർ പരാമർശം : ജലിലിനെതിരായ പരാതി കേരള ഡിജിപി ക്ക് കൈമാറി ഡൽഹി പോലീസ്

Update: 2022-10-18 11:38 GMT

കെടി ജലീലിന്‍റെ വിവാദമായ ആസാദ് കശ്മീര്‍ പരാമര്‍ശത്തിനെതിരായ പരാതി കേരള ഡി ജി പി ക്ക് കൈമാറിയെന്ന് ദില്ലി പോലീസ് സൈബർ ക്രൈം വിഭാഗം. ഈക്കാര്യം കാട്ടി റോസ് അവന്യൂ കോടതിയിൽ റിപ്പോർട്ട് നൽകി..എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള കേരളത്തിലെ കോടതി ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു.ഹർജിക്കാരനായ ജി എസ് മണിയും . ജലീലിന്റെ അഭിഭാഷകനും ഇല്ലെന്ന് മറുപടി നൽകി.കേസ് അടുത്ത മാസം ഒമ്പതിന് വീണ്ടും പരിഗണിക്കും

കെ ടി ജലീലിനെതിരെ ദില്ലി റോസ് അവന്യു കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.  അഭിഭാഷകന്‍ ജി എസ് മണിയാണ് ജലീലിനെതിരെ ഹര്‍ജി നല്‍കിയത്. ഇന്ത്യ അധീന കാശ്മീർ, ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.എന്നാല്‍, വിവാദ പോസ്റ്റില്‍ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിരുന്നു. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയത്.

53 ബി പ്രകാരമാണ് വകുപ്പുകള്‍ ചുമത്തിയത്. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്ഐആ‌റില്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെടി ജലീൽ ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു

Tags:    

Similar News