ദിവസം മുഴുവൻ ചൂടോടെ എടിഎമ്മുകളിൽ നിന്ന് പണം മാത്രമല്ല ഇനി ഇഡ്ഡലിയും വടയും ചമ്മന്തിയും ലഭിക്കും. ഇഡ്ഡലി എടിഎമ്മുകളുമായിസ്റ്റാർട്ട് അപ്പ് കമ്പനിയായ ഫ്രെഷോട്ട് റോബട്ടിക്സ്. ബെംഗളൂരുവിലെ പ്രധാന മെട്രോ സ്റ്റേഷനുകളിലാണ് ഇഡ്ഡലി എടിഎമ്മുകൾ സ്ഥാപിക്കുന്നത്.
ഇഡ്ഡലി എടിഎമ്മുകളിൽ എത്തി ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാം. ഓൺലൈനായി പണം അടയ്ക്കുന്നതോടെ യന്ത്രത്തിൽ വിഭവങ്ങൾ പാകം ചെയ്യാൻ ആരംഭിക്കും.
മിനിറ്റുകൾക്കുള്ളിൽ ഇവ പാക്കറ്റുകളിൽ ലഭിക്കും. സംരംഭകരായ സുരേഷ് ചന്ദ്രശേഖരൻ, ഷാരൻ ഹിരേമത്ത് എന്നിവരാണ് ഉദ്യമത്തിനു പിന്നിൽ. നവംബർ അവസാനത്തോടെ നിലവിൽ വരും.