കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായി ചുമതലയേൽക്കും; ആറ് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാർ

Update: 2023-07-06 06:12 GMT

കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസായിരുന്ന ആശിഷ് ജെ ദേശായിയെ സുപ്രിംകോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ എസ്.വി ഭട്ടി സുപ്രിംകോടതി ജഡ്ജിയായി പോകുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.

കേരളത്തിന് പുറമേ മറ്റ് ആറ് സംസ്ഥാനങ്ങൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ ലഭിക്കും. ഗുജറാത്ത് ഹൈക്കോടതി- ജസ്റ്റിസ് സുനിത അഗർവാൾ, ബോബൈ ഹൈക്കോടതി- ജസ്റ്റിസ് ദേവേന്ദ്രകുമാർ ഉപാദ്ധ്യായ, തെലങ്കാന ഹൈക്കോടതി- ജസ്റ്റിസ് അലോക് അരാദേ ആന്ധ്രാ ഹൈക്കോടതി- ജസ്റ്റിസ് ധിരാജ് കുമാർ ഠാക്കൂർ, മണിപ്പൂർ ഹൈക്കോടതി- ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ, ഒറീസ ഹൈക്കോടതി- ജസ്റ്റിസ് സുഭാഷ് ടി തലാപത്ര എന്നിവരാണ് പുതിയ ചീഫ് ജസ്റ്റിസുമാർ


കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിക്കുന്നതോടെ രാജ്യത്തെ ഹൈക്കോടതികളിലെ ഏക വനിത ചീഫ് ജസ്റ്റിസായി സുനിത അഗർവാൾ മാറും. 

Tags:    

Similar News