പാക് ഡ്രോണ്‍ വഴി ആയുധക്കടത്ത്; ചൈനീസ് തോക്കുകളും വെടിമരുന്നുകളും പിടികൂടി

Update: 2023-01-18 10:39 GMT

പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി ഇന്ത്യയിലേക്ക് നടത്തിയ ആയുധക്കടത്ത് സൈന്യം പിടികൂടി. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തി വഴിയാണ് ആയുധം കടത്തിയത്. നാലു ചൈനീസ് നിര്‍മ്മിത തോക്കുകള്‍, വെടിയുണ്ടകള്‍, വെടിമരുന്നുകള്‍ തുടങ്ങിയവയാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. കനത്ത മഞ്ഞിന്റെ മറപറ്റിയാണ് കഴിഞ്ഞദിവസം രാത്രി ആയുധം കടത്തിയതെന്ന് സൈന്യം വ്യക്തമാക്കി.

പ്രത്യേക ശബ്ദം കേട്ടാണ് സൈന്യം പ്രദേശത്ത് നിരീക്ഷണം നടത്തിയത്. അപ്പോള്‍ പാകിസ്ഥാന്‍ ഭാഗത്തു നിന്നും ഡ്രോണ്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ എന്തോ നിക്ഷേArms-Smuggling-Through-Pak-DronesArms-Smuggling-Through-Pak-DronesArms-Smuggling-Through-Pak-Dronesപിക്കുന്നതിന്റെ ശബ്ദവും കേട്ടു.തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് ഡ്രോണ്‍ വഴി ആയുധം കടത്തിയത് പിടികൂടിയത്. ആയുധക്കടത്ത് പിടികൂടിയ പശ്ചാത്തലത്തില്‍ മേഖലയില്‍ സൈന്യം നിരീക്ഷണം ശക്തമാക്കി.

Similar News