വർഷങ്ങളായി തങ്ങള്‍ ആരാധനയും പൂജയും നടത്തിവരുന്നവരാണെന്നും തങ്ങള്‍ക്ക് ആരില്‍നിന്നും അത് പഠിക്കേണ്ടതില്ലെന്നും ബി.ജെ.പിയെ പരോക്ഷമായി വിമർശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
സിദ്ധരാമയ്യയുടെ പേരില്‍ 'രാമ'യും എന്‍റെ പേരില്‍ 'ശിവ'യും ഉണ്ട്. ഞങ്ങളുടെ ആരാധനയും പാരമ്ബര്യവും ഞങ്ങള്‍ക്കറിയാം. രാഷ്ട്രീയത്തില്‍ ധാർമികതയുണ്ടാവേണ്ടതുണ്ട്.
എന്നാല്‍, ധർമത്തില്‍ രാഷ്ട്രീയമുണ്ടാവാൻ പാടില്ല. ഞങ്ങള്‍ മതത്തെ പബ്ലിസിറ്റിക്കുവേണ്ടി ഉപയോഗിക്കാറില്ല. ആരും ആവശ്യപ്പെടാതെതന്നെ, മുസ്റെ വകുപ്പിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക ചടങ്ങ് സംഘടിപ്പിക്കാൻ ഞങ്ങള്‍ നിർദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ മറ്റുള്ളവരില്‍നിന്ന് കോണ്‍ഗ്രസിന് പാഠം പഠിക്കേണ്ടതില്ലെന്നും ശിവകുമാർ പറഞ്ഞു.