നെറ്റ്ഫ്ലിക്സിന് പിന്നാലെ അക്കൌണ്ട് ഷെയറിങ്ങിന് നിയന്ത്രണം ഏർപ്പെടുത്താൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും
നെറ്റ്ഫ്‌ലിക്സിന് പിന്നാലെ ഇന്ത്യയിലെ മറ്റൊരു സ്ട്രീമിംഗ് ആപ്പായ ഡിസ്നി+ ഹോട്ട്‌സ്റ്റാറും അക്കൌണ്ട് ഷെയറിങ്ങിന് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നു. പ്രീമിയം ഉപയോക്താക്കളെ നാല് ഉപകരണങ്ങളില്‍ നിന്ന് മാത്രം ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ നയം നടപ്പിലാക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. നിലവിലെ പ്രീമിയം അക്കൗണ്ട് പ്ലാന്‍ ഉപയോക്താക്കളെ 10 ഉപകരണങ്ങളില്‍ നിന്ന് ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. നേരത്തെ അതിന്റെ ഉപയോക്താക്കള്‍ക്ക് പാസ്‌വേര്‍ഡ് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. മുന്‍പ് നിരവധി രാജ്യങ്ങളില്‍ പാസ്‌വേര്‍ഡ് ഷെയറിങ്ങിന് ഏര്‍പ്പെട്ടുത്തിയ നിയന്ത്രണമാണ് ഇന്ത്യയിലും നെറ്റ്ഫ്‌ളിക്‌സ് ഏര്‍പ്പെടുത്തിയത്.
പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നാല്‍ ഹോട്ട്‌സ്റ്റാര്‍ ഉപയോക്താക്കളെ സ്വന്തം നിലയ്ക്ക് സബ്സ്‌ക്രിപ്ഷനുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചേക്കാമെന്നാണ് കമ്പനി കരുതുന്നത്.ഏകദേശം 50 ദശലക്ഷത്തോളം വരിക്കാരുമായി, ഉപയോക്താക്കളുടെ കാര്യത്തില്‍ ഹോട്ട്സ്റ്റാര്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് വിപണിയിലെ മുന്‍നിരയില്‍ ഉണ്ട്.