മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ട്; കോൺഗ്രസ് എംഎൽഎമാർക്കെതിരെ നടപടി സ്വീകരിച്ചെന്ന് കെസി വേണുഗോപാൽ

Update: 2024-07-19 14:25 GMT

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത കോൺഗ്രസ് എംഎൽഎമാർക്കെതിരെ നടപടി സ്വീകരിച്ചെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിന് ശേഷമായിരുന്നു കെ സി വേണു​ഗോപാലിന്റെ പ്രതികരണം.

ബിജെപി ക്യാംപിലേക്ക് പോയ അശോക് ചവാനോട് അടുപ്പമുള്ളവർ ഉൾപ്പെടെ ഏഴുപേരാണ് ക്രോസ് വോട്ട് ചെയ്തതെന്നാണ് നിലവിലെ സൂചന. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള രമേശ് ചെന്നിത്തല ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു.

Tags:    

Similar News