കെ​ജ്രി​വാ​ളിനെതിരായ ഇ.​ഡിയുടെ മാ​പ്പു​സാ​ക്ഷി ബി.ജെ.പിക്ക് പണം നൽകി, അഴിമതിപ്പണം മുഴുവൻ കിട്ടിയത് ബി.ജെ.പിക്ക്; രേഖകൾ പുറത്തുവിട്ട് എ.എ.പി

Update: 2024-03-23 05:45 GMT

ഡൽഹി മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ​ജ്രി​വാ​ളിന്‍റെ അ​റ​സ്റ്റി​ന് കാ​ര​ണ​ക്കാ​ര​നാ​യ ഇ.​ഡിയുടെ മാ​പ്പു​സാ​ക്ഷി ശ​ര​ത് ച​ന്ദ്ര റെ​ഡ്ഡി​ ബി.ജെ.പിക്ക് പണം നൽകിയാണ് കേസിൽ മാപ്പുസാക്ഷിയായതെന്ന് ആം ആദ്മി പാർട്ടി. ഇതിന്‍റെ രേഖകൾ ആപ്പ് നേതാക്കളായ അതിഷി മർലേനയും സൗരഭ് ഭരദ്വാജും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ഡൽഹി മദ്യനയ കേസിലെ കെജ്രിവാളിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവിടുമെന്ന് നേരത്തെ എ.എ.പി അറിയിച്ചിരുന്നു. കെജ്രിവാളിനെതിരെ ഒരു കുറ്റവും തെളിയിക്കാനായിട്ടില്ലെന്ന് എ.എ.പി നേതാക്കൾ പറഞ്ഞു. കേസിൽ പ്രതിയായ ആളിപ്പോൾ മാപ്പുസാക്ഷിയാണ്. ജയിലിൽ കിടന്നപ്പോഴാണ് ശരത് ചന്ദ്ര റെഡ്ഡി നിലപാട് മാറ്റിയത്. മദ്യനയത്തിലൂടെ അഴിമതിപ്പണം മുഴുവനും കിട്ടിയത് ബി.ജെ.പിക്കാണെന്നും ആം ആദ്മി ആരോപിച്ചു.

കെ​ജ്രി​വാ​ളിന്‍റെ അ​റ​സ്റ്റി​ന് കാ​ര​ണ​ക്കാ​ര​നാ​യ ഇ.​ഡിയുടെ മാ​പ്പു​സാ​ക്ഷി ബി.​ജെ.​പി​ക്കായി 30 കോ​ടി രൂ​പ​യു​ടെ ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വാ​ങ്ങിയ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള വ്യ​വ​സാ​യിയാണ് പി. ​ശ​ര​ത് ച​ന്ദ്ര റെ​ഡ്ഡി​. അ​ദ്ദേ​ഹം ഡയറക്ടറായ അ​ര​ബി​ന്ദൊ ഫാ​ർ​മ ലി​മി​റ്റ​ഡി​ലു​ടെ ബി.​ജെ.​പി​ക്ക് 30 കോ​ടി രൂ​പയാണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വ​ഴി സം​ഭാ​വ​ന ന​ൽ​കി​യ​ത്. മ​ദ്യ​ന​യ കേ​സി​ൽ 2022 ന​വം​ബ​ർ 10നാ​ണ് ശ​ര​ത് ച​ന്ദ്ര റെ​ഡ്ഡി അ​റ​സ്റ്റി​ലാ​വു​ന്ന​ത്. ഇ​തി​നു​പി​ന്നാ​ലെ അ​ഞ്ച് ദി​വ​സം ക​ഴി​ഞ്ഞ് ന​വം​ബ​ർ 15ന് ​അ​ര​ബി​ന്ദോ ഫാ​ർ​മ ലി​മി​റ്റ​ഡ് ബി.​ജെ.​പി​യു​ടെ അ​ഞ്ച് കോ​ടി രൂ​പ​യു​​ടെ ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വാ​ങ്ങി. പി​ന്നീ​ട് ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ശ​ര​ത് ഡ​ല്‍ഹി ഹൈ​കോ​ട​തി​യി​ൽ എ​ത്തി​യ​പ്പോ​ൾ ഇ.​ഡി എ​തി​ർ​ത്തി​ല്ല. 2023 മേ​യി​ൽ കോ​ട​തി ജാ​മ്യം ന​ല്‍കു​ക​യും പി​ന്നീ​ട് മാ​പ്പു​സാ​ക്ഷി​യാ​കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ അ​ര​ബി​ന്ദോ ഫാ​ർ​മ ലി​മി​റ്റ​ഡ് ബി.​ജെ.​പി​യു​ടെ 25 കോ​ടി രൂ​പ​യു​ടെ ഇ​ല​ക്ട​റ​ൽ ബോ​ണ്ട് കൂ​ടി വാ​ങ്ങി​ക്കൂ​ട്ടി.

ആകെ 52 കോടിയുടെ ഇലക്ടറൽ ബോണ്ടാണ് അരബിന്ദോ ഫാർമ വാങ്ങിയത്. ഇതിൽ 30 കോടിയും ബി.ജെ.പിക്ക് ലഭിച്ചു. 15 കോടി ബി.ആർ.എസിനും 2.5 കോടി തെലുഗുദേശം പാർട്ടിക്കുമാണ് ബോണ്ട് വഴി സംഭാവന നൽകിയത്. ഡൽഹി മദ്യനയ കേസിൽ ബി.ആർ.എസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയും അറസ്റ്റിലാണ്. കവിതക്ക് ബന്ധമുള്ള കമ്പനിയാണ് അരബിന്ദോ ഫാർമ. കെ. കവിത ഉൾപ്പെട്ട സൗത്ത് ഗ്രൂപ് ഡൽഹിയിലെ മദ്യവ്യാപാരത്തിന്റെ നിയന്ത്രണം നേടാൻ പാകത്തിൽ മദ്യനയത്തെ സ്വാധീനിക്കാൻ 100 കോടി രൂപ ആം ആദ്മി പാർട്ടിക്ക് സംഭാവന നൽകിയതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപണം.

Tags:    

Similar News