'കേവലം ചില ഭീകരർക്ക് കേന്ദ്ര ഭരണ പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്താൻ കഴിയില്ല'; പൂഞ്ചിലെ ഭീകരാക്രമണത്തിൽ പ്രതികരണവുമായി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ

Update: 2023-12-26 14:27 GMT

കേവലം ചില ഭീകരർക്ക് കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്താനാകില്ലെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഇത്തരം അരാജകവാദികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ്. ഭീകരവാദത്തെ തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ച് ഭീകരാക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ് മനോജ് സിൻഹയുടെ പ്രതികരണം.

‘ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വെറും 20 മുതൽ 25 തീവ്രവാദികൾക്ക് കശ്മീരികളെ ഭയപ്പെടുത്താനാവില്ല. ഇത്തരക്കാർക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. ജമ്മു കശ്മീരിൽ സമാധാനവും വികസനവും കൊണ്ടുവരാനുള്ള ദൃഢനിശ്ചയത്തിലാണ് രാജ്യം. ഈ അരാജകവാദികൾക്കെതിരെ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്’- ജമ്മുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു ലഫ്.ഗവർണറുടെ പ്രതികരണം.

ഭീകരവാദവും അതിനെ പിന്തുണയ്ക്കുന്ന മുഴുവൻ ആവാസവ്യവസ്ഥയും ഉന്മൂലനം ചെയ്യപ്പെടണമെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കേന്ദ്രഭരണ പ്രദേശം മുന്നേറുകയാണെന്നും അവകാശപ്പെട്ടു.

Tags:    

Similar News