ഒമ്പത് സർവകലാശാല വിസിമാർ രാജിവയ്ക്കണം; ​ഗവർണറുടെ അന്ത്യശാസനം

Update: 2022-10-23 12:20 GMT

ഒമ്പത് സർവകലാശാല വിസിമാരോട് രാജിവയ്ക്കാൻ ഗവർണർ ആരിഫ്മുഹമ്മദ് ഖാന്റെ അന്ത്യശാസനം. നാളെ ത്‌ന്നെ രാജിവയ്ക്കണമെ്ന്നാണ് ഗവർണർ അന്ത്യശാസനം നൽകിയിരിക്കുന്നത്. കേരള,എംജി,കാലിക്കറ്റ്,കണ്ണൂർ, കാലടി, മലയാളം, ഫിഷറീസ്, സാങ്കേതികം, കുസാറ്റ് എന്നീ ഒമ്പത് സർവകലാശാലകളുടെ വിസിമാരോട് രാജിവയ്ക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഗവർണറുടെ അന്ത്യശാസനം.യുജിസി ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് വിസി നിയമനങ്ങൾ എന്നാണ് ഗവർണറുടെ നിലപാട്.9ൽ അഞ്ച് വിസിമാർ പാനൽ ഇല്ലാതെ ഒറ്റപ്പേരിലുള്ള ശുപാർശയിൽ നിയമിതരായവരാണ്. അത്യസാധാരണ നടപടിയായാണ് ഗവർണറുടെ അന്ത്യശാസനം വിലയിരുത്തപ്പെടുന്നത്. ഭരണഘടനാ വിദഗ്ധരുമായി ആലോചിച്ചാണ് ഗവർണർ തീരുമാനമെടുത്തത് എന്നാണ് സൂചന.നാളെ രാവിലെ11.30 നുള്ളിൽ രാജിവയ്ക്കണമെന്നാണ് ഗവർണർ അന്ത്യശാസനം നൽകിയിരിക്കുന്നത്.

Tags:    

Similar News