ഇൻഡോറിൽ ക്ഷേത്രക്കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ മരണം 11 ആയി; പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

Update: 2023-03-30 12:44 GMT

മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രക്കിണർ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ബാലേശ്വർ മഹാദേവ ക്ഷേത്രത്തിൽ രാമനവമി ആഘോഷണങ്ങൾക്കിടെയാണ് അപകടം.

പരുക്കേറ്റവരെ തൊട്ടടുത്തുള്ള രണ്ട് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ഫോണിൽ സംസാരിച്ചു രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയ പ്രധാനമന്ത്രി കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ഇൻഡോറിലെ പട്ടേൽ നഗറിൽ ബാലേശ്വർ മഹാദേവ ജ്ഹുലെലാൽ ക്ഷേത്രത്തിലെ രാമനൗമി ആഘോഷങ്ങൾക്ക് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ക്ഷേത്രക്കിണറിന് മുകളിലുള്ള സ്ലാബ് ഇടിഞ്ഞുവീണാണ് അപകടം. മുപ്പതിലേറെ പേർ കിണറ്റിലേക്ക് വീണതയാണ് വിവരം. നാട്ടുകാരുടെയും പൊലീസിന്റെയും, ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ജില്ലാ കളക്ടർ ഡോ. ഇളയരാജ സ്ഥലത്തുണ്ട്.

Tags:    

Similar News