'ഇന്ത്യാ... ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തി, നിങ്ങളും'; ചന്ദ്രയാൻ മൂന്നിന്റെ സന്ദേശം പങ്കുവെച്ച് ഐഎസ്ആർഒ
ചന്ദ്രയാൻ മൂന്നിന്റെ സന്ദേശം പങ്കുവെച്ച് ഐഎസ്ആർഒ( ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ). ഐഎസ്ആർഒ തയാറാക്കിയ ചന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ച സാഹചര്യത്തിൽ ട്വിറ്ററിലൂടെയാണ്(എക്സ്) ഐഎസ്ആർഒ സന്ദേശം പങ്കുവെച്ചത്. 'ഇന്ത്യാ... ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തി, കൂടെ നിങ്ങളും'; ചന്ദ്രയാൻ മൂന്ന് വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. അഭിനന്ദനങ്ങൾ, ഇന്ത്യ' ഐഎസ്ആർഒ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
Chandrayaan-3 Mission:
— ISRO (@isro) August 23, 2023
'India,
I reached my destination
and you too!'
: Chandrayaan-3
Chandrayaan-3 has successfully
soft-landed on the moon !.
Congratulations, India!#Chandrayaan_3#Ch3