ദില്ലി ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു

Update: 2023-04-15 10:30 GMT

ദില്ലി ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് സംഘം രാഷ്ട്രപതിയെ സന്ദർശിച്ചത്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് അടക്കമുള്ള സ്ഥലങ്ങളിൽ വർദ്ധിക്കുന്ന ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്നാണ് പ്രതിനിധി സംഘം വ്യക്തമാക്കിയത്. കൂടാതെ അക്രമത്തിൽ ആശങ്കയുണ്ടെന്നും അധികാരപരിധിക്കുള്ളിൽ നിന്നുള്ള ഇടപെടൽ നടത്തുമെന്നും രാഷ്ട്രപതി വ്യക്തമാക്കിയതായി പ്രതിനിധി സംഘം അറിയിച്ചു.

ക്രിസ്ത്യൻ പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും, മതം മാറ്റം ആരോപിച്ച് പുരോഹിതർക്കും കന്യാസ്ത്രീകൾക്കും എതിരെ എടുക്കുന്ന കേസുകളും ചൂണ്ടിക്കാട്ടി ഫെബ്രുവരി19ന് വിവിധ ക്രിസ്ത്യൻ സഭകൾ ദില്ലിയിൽ പ്രതിഷേധിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വ്യാഴാഴ്ച രാഷ്ട്രപതിയെ കണ്ട് സംഭവങ്ങളിൽ ആർച്ച് ബിഷപ്പ് അടങ്ങുന്ന സംഘം ആശങ്ക അറിയിച്ചത്. ആർച്ച് ബിഷപ്പ് അനിൽ ക്യുട്ടോ, ബിഷപ്പുമാരായ സുബോധ് മൊണ്ടൽ, പോൾ സ്വരൂപ് എന്നിവരുൾപ്പെടുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. 

Tags:    

Similar News