തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടാല്‍ പോര, യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായിരിക്കണമെന്ന് സുപ്രീം കോടതി

Update: 2023-03-02 13:58 GMT

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണ്ണായക ഇടപെടല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും തിരഞ്ഞെടുക്കുന്നതിന് നിഷ്പക്ഷ സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടാല്‍ പോരെന്നും യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാരിനുള്ള ഏകപക്ഷീയമായ അധികാരം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ണ്ണായക വിധി.

Tags:    

Similar News