ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സ്ത്രീയുടെ അണ്ഡം അതിനായി ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

Update: 2023-02-09 13:46 GMT

വാടകയ്ക്ക് ഗർഭപാത്രം നൽകുന്ന സ്ത്രീക്ക് ഇങ്ങനെ ജനിക്കുന്ന കുഞ്ഞുമായി ജനിതകബന്ധം പാടില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. അതിനാൽ, ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം അതിനായി ഉപയോഗിക്കരുതെന്നും ആരാണോ വാടകഗർഭപാത്രം തേടുന്നവർ, നിയമപ്രകാരം ആ ദമ്പതിമാരുടെ ബീജവും അണ്ഡവുമാണ് അതിനായി ഉപയോഗിക്കേണ്ടതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.


വാണിജ്യാടിസ്ഥാനത്തിൽ ഗർഭപാത്രം വാടകയ്ക്ക് നൽകുന്നത് നിരോധിച്ചതിനെ ചോദ്യംചെയ്യുന്ന പൊതുതാത്പര്യ ഹർജിയിലാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ ഒരു സത്യവാങ്മൂലം നൽകിയത്. വാടകയ്ക്ക് ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം ഉപയോഗിക്കരുതെന്ന വ്യവസ്ഥയും ഹർജിയിൽ ചോദ്യംചെയ്യുന്നുണ്ട്.

Tags:    

Similar News