കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടിൽ എന്ന മന്തി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.. വർദ്ധിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു..
..........................
താനും മകനും എസ്എൻഡിപി നേതൃനിരയിൽ വരാതിരിക്കാൻ വേണ്ടിയുള്ള ശ്രമമാണ് കേസ് എന്ന വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
...............................
ആലപ്പുഴ കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് എടുത്തത്.
.................................
ഫിഫ ഖത്തർ ലോകകപ്പിൽ കഴിഞ്ഞദിവസം നടന്ന പോളണ്ട് അർജൻറീന മത്സരം കൃത്യമായി പ്രവചിച്ചത് ദുബായിൽ നിന്നുള്ള ലീവ് ആൻറണിയാണ് സൗദി അറേബ്യ മെക്സിക്കോ മത്സരത്തിന്റെ ഫലം പ്രവചിച്ചത് ദുബായിൽ തന്നെയുള്ള സാജൻ സലിം ആണ്.
..................................
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് പുരോഗമിക്കുന്നു പോളിംഗ് സമാധാനപരമാണ് ആദ്യത്തെ മൂന്നു മണിക്കൂറിൽ 18.95ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത് രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് അവസാനിക്കും 14382 പോളിംഗ് സ്റ്റേഷനിൽ ആണ് ഉള്ളത്... ഉച്ചയ്ക്ക് പോളിംഗ് ശക്തമാക്കാൻ ആണ് സാധ്യത.
...................................
അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലുകളെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള കരട്ബില്‍ പരിഗണിക്കും.
മുദ്രപത്ര ഭേദഗതിബില്ലടക്കം മറ്റ് നിരവധി ബില്ലുകളും മന്ത്രിസഭ പരിഗണിച്ചേക്കും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന ബില്ലിന്റെ കരടിന് ഇന്നലത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. അവതരിപ്പിക്കേണ്ട ബില്ലുകളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതടക്കമുള്ള നടപടികളും മന്ത്രിസഭാ യോഗത്തിലുണ്ടാകും. ഡിസംബര്‍ അഞ്ചിനാണ് നിയമസഭാ സമ്മേളനം ചേരുന്നത്.
................................
മില്‍മ പാലിനും പാല്‍ ഉത്പന്നങ്ങളുടേയും വില വര്‍ധന നിലവല്‍ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റര്‍ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകര്‍ഷകരുടെ നഷ്ടം നികത്താന്‍ പാല്‍ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യമെങ്കിലും ആറ് രൂപയുടെ വര്‍ധനയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ അഞ്ച് രൂപ കര്‍ഷകന് കിട്ടും .2019 സെപ്തംബറിലാണ് അവസാനമായി മില്‍മ പാലിന്റെ വില കൂട്ടിയത്. ഈ വര്‍ഷം ജൂലൈയില്‍ പാല്‍ ഉത്പന്നങ്ങള്‍ക്കും മില്‍മ വില കൂട്ടിയിരുന്നു.
....................
കവടിയാര്‍ പണ്ഡിറ്റ് കോളനിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ അഞ്ചാം ദിവസവും അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ആക്രമി എത്തിയ ബൈക്കിന്റെ നമ്പര്‍ കണ്ടെത്താനായിട്ടില്ല. ദൃശ്യങ്ങളില്‍ അക്രമിയുടെ മുഖവും വ്യക്തമല്ല. ശനിയാഴ്ച രാത്രിയാണ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തിയ യൂവാവ് കയറിപ്പിടിച്ചത്.നേരത്തെ മ്യൂസിയത്ത് വച്ച് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീയ്ക്ക് നേരെയുണ്ടായ അക്രമം നഗരത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ പേരൂര്‍ക്കടയിലും നന്ദന്‍കോടിലും പാപ്പനംകോടും വഞ്ചിയൂരും സ്ത്രീകള്‍ക്ക് നേരെ അതിക്രമമുണ്ടായി. ഇതിനടിയിലാണ് നഗരത്തിലെ പ്രധാനപ്പെട്ട ജവഹര്‍ നഗറിലും വൈകുന്നേരം സമയത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
.......................
ഇന്ന് ലോക എയ്ഡ്‌സ് ദിനം. സംസ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ 921 പേര്‍ക്ക് എയ്ഡ്‌സ് രോഗം റിപ്പോര്‍ട്ട് ചെയ്തു. 10.08 ലക്ഷം പേരുടെ രക്ത സാംപിള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും പേര്‍ക്കു രോഗം കണ്ടെത്തിയത്. കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്തിയതു തൃശൂര്‍ ജില്ലയിലാണ്. 136 പേര്‍ക്ക്. കുറവ് വയനാട് ജില്ലയില്‍. 16 പേര്‍ക്ക്.
......................
ഗുജറാത്തിലെ 89 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. 89 മണ്ഡലങ്ങളിലേക്കായി നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 788 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.സൗരാഷ്ട്ര കച്ച് മേഖലകളും തെക്കന്‍ ഗുജറാത്തും ആണ് ആദ്യഘട്ടത്തില്‍ പോളിംഗ് ബൂത്തില്‍ എത്തുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗഡ് വിയും, പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും അടക്കം പ്രമുഖര്‍ ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാബ മത്സരിക്കുന്ന ജാം നഗര്‍ നോര്‍ത്ത്, തൂക്കുപാലം തകര്‍ന്നു ദുരന്തം ഉണ്ടായ മോര്‍ബി എന്നിങ്ങനെ ശ്രദ്ധേയമായ മത്സരം നടക്കുന്ന നിരവധി മണ്ഡലങ്ങള്‍ ആദ്യഘട്ടത്തിലുണ്ട്. ഡിസംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്.
.................
റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പി ഇന്ന് ചില്ലറ ഇടപാടുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. മുംബൈ,ദില്ലി, ബെംഗലൂരു, ഭുവനേശ്വര്‍ എന്നീ 4 നഗരങ്ങളില്‍ മാത്രമാകും ഈ ഘട്ടത്തില്‍ ഇ റുപ്പി ലഭ്യമാകുക. ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ റുപ്പി പരീക്ഷിക്കും. ആദ്യ ഘട്ടത്തില്‍ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആര്‍ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ പ്രാബല്യത്തിലുള്ള കറന്‍സിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റല്‍ വാലറ്റില്‍ മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താനാകും
.....................
ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ ചാമ്പ്യന്മാരായി അര്‍ജന്റീന പ്രീ ക്വാർട്ടറിലേക്ക്. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ാണ്് അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത് ആദ്യപകുതിയില്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടിയ പോളിഷ് പട രണ്ടാംപകുതിയില്‍ ഇരട്ട ഗോള്‍ വഴങ്ങുകയായിരുന്നു. മാക് അലിസ്റ്ററും(46), ജൂലിയന്‍ ആല്‍വാരസുമാണ്(67) മെസിപ്പടയ്ക്കായി ലക്ഷ്യംകണ്ടത്.സൗദിയോട് പൊരുതിക്കളിച്ച് മെക്സിക്കോ 2-1ന് വിജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പോയിന്റ് നിലയില്‍ രണ്ടാമതെത്തിയ പോളണ്ടും പ്രീ ക്വാര്‍ട്ടറിലെത്തി.
...........................
രാത്രി 11 മണിക്ക് നടന്ന സൗദി അറേബ്യ മെക്‌സിക്കോ മത്സരത്തില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് മെക്‌സിക്കോ സൗദിയെ പരാജയപ്പെടുത്തി. അതേസമയംഫിഫ ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികള്‍ തുടരുന്നു ലോക ജേതാക്കളായ ഫ്രാന്‍സിനെയാണ് ടുണീഷ്യ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചത് ഫ്രാന്‍സ് നേരത്തെ പ്രീകോര്‍ട്ടര്‍ ഉറപ്പാക്കിയിരുന്നുമറ്റൊരു മത്സരത്തില്‍ കരുത്തനായ ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ അവസാന 16ഇല്‍ ഇടം പിടിച്ചു
......................
ഫിഫ ഖത്തര്‍ ലോകകപ്പില്‍ ഇന്ന് നാല് മത്സരങ്ങള്‍ . ക്രൊയേഷ്യ ജര്‍മ്മനിയെയും ജപ്പാന്‍ സ്‌പെയിനെയും നേരിടും സമയം രാത്രി 11 മണിക്കാണ് ഈ മത്സരങ്ങള്‍. കാനഡ -മൊറോക്കെ ,ക്രൊയേഷ്യ- ബെല്‍ജിയം മത്സരവും ഇന്നാണ്.
...........................
യു എ ഇ യുടെ ചാന്ദ്ര ദൗത്യം ഇന്ന് നടക്കും ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം വിക്ഷേപണത്തിന് മുന്‍പായുള്ള പരിശോധനകളുടെ ഭാഗമായയിഇന്നത്തേക്കു മാറ്റിയിരുന്നു..പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് മൂന്ന് തവണ ചാന്ദ്ര ദൗത്യത്തിന്റെ തിയ്യതി മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.37 നായിരിക്കും യു എ ഇ യുടെ അഭിമാന ദൗത്യമായ റഷീദ് റോവര്‍ വിക്ഷേപണം.അടുത്ത വര്‍ഷം ഏപ്രിലില്‍ റാഷിദ് ദൗത്യം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ദൗത്യം തല്‍സമയം പ്രക്ഷേപണം ചെയ്യും.ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലെ എന്‍ജിനീയര്‍മാരാണ് റാഷിദ് റോവര്‍ നിര്‍മ്മിച്ചത്.ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് കുതിപ്പ്.