ബിസിനസ് വാർത്തകൾ

Update: 2022-11-30 06:06 GMT


 ചില്ലറ ഇടപാടുകൾക്കായുള്ള റിസർവ് ബാങ്കിൻറെ റീട്ടെയിൽ ഡിജിറ്റൽ രൂപ പരീക്ഷണാടിസ്ഥാനത്തിൽ നാളെ മുതൽ അവതരിപ്പിക്കും രണ്ട് ഘട്ടങ്ങളിൽ 13 നഗരങ്ങളിൽ എട്ട് ബാങ്കിൽ വഴി ഇത് അവതരിപ്പിക്കും കൊച്ചിയിൽ രണ്ടാംഘട്ടത്തിലാണ് മുംബൈ ഡൽഹി ബംഗളൂരു എന്നിവിടങ്ങളിൽ ഡിജിറ്റൽ രൂപ ആദ്യമെത്തും ഡിജിറ്റൽ ടോക്കൺ രീതിയിലുള്ള ഇത് തുടക്കത്തിൽ തിരഞ്ഞെടുത്ത ഗ്രൂപ്പുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ കോൺടാക്ട് ലെസ്സ് ഇടപാടുകൾക്കായി ഉപയോഗിക്കാവുന്ന പണത്തിന്റെ ഇലക്ട്രോണിക് രൂപമാണ് ഡിജിറ്റൽ കറൻസി അല്ലെങ്കിൽ ഈ റുപ്പി നിയമവിധേയമായ ഡിജിറ്റൽ ടോക്കൺ ആയിരിക്കും ഇത് പേപ്പർ കറൻസിയുടെയും നാണയത്തിന്റെയും അതേ മൂല്യത്തിൽ തന്നെയാകും ഡിജിറ്റൽ കൗൺസിയും പുറത്തിറക്കുക ബാങ്കുകളിലൂടെ വിതരണം ചെയ്യും മൊബൈൽ ഫോണിൽ വാങ്ങാനും സംരക്ഷിക്കാൻ കഴിയും വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കും വ്യക്തികളും വ്യാപാരികളും തമ്മിലും ഇടപാടുകൾ നടത്താം.

.....................................

 ലോകകപ്പിന് ദുബായിൽ നിന്നും ഖത്തറിലേക്ക് വിമാനം കയറുന്നത് പ്രതിദിനം 6800 പേരാണ് ഖത്തറിലേക്ക് കളികാണാൻ ഖത്തർ എയർവെയ്സ് ഫ്ലൈ ദുബായ് പ്രത്യേക വിമാന സർവീസുകൾ ആണ് നടത്തുന്നത്.

............................................

ഇന്ത്യൻ ഓഹരിപണിയിൽ നേട്ടം ബോംബെ ഓഹരി വില സൂചിക 46 പോയിൻറ് ഉയർന്ന 62728.24 ദേശീയ ഓഹരിവില സൂചിക 22. പോയിൻറ് 18641.45നും വ്യാപാരം നടത്തുന്നു.

................................................

ഇന്ത്യൻ രൂപയുടെ മൂല്യം മെച്ചപ്പെടുന്നു.

ഒരു ഡോളർ വാങ്ങാൻ 81 രൂപ 58 പൈസ നൽകണം.

ഒരു യുഎഇ ദിർഹം 22 രൂപ, 21 പൈസ

1000 ഇന്ത്യൻ രൂപ യ്ക്ക് 45 ദിർഹം 02 ഫിൽസ്

ഒരു ഖത്തർ റിയാൽ 22 രൂപ 40 പൈസ

ഒരു ഒമാനി റിയാൽ 211 രൂപ 91 പൈസ

ഒരു സൗദി റിയാൽ 21 രൂപ 71 പൈസ

ഒരു ബഹ്‌റൈൻ ദിനാർ 216 രൂപ 45 പൈസ

ഒരു കുവൈറ്റ് ദിനാർ 265 രൂപ 17 പൈസ

Similar News