റിപ്പോ നിരക്കിൽ വർധനയില്ല

Update: 2023-04-06 11:07 GMT

റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ കുറഞ്ഞിട്ടില്ലെങ്കിലും ഇത്തവണ നിരക്ക് വര്‍ധന വേണ്ടെന്നുവെയ്ക്കുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ റിപ്പോ നിരക്ക് 6.50ശതമാനത്തില്‍ തുടരും. നടപ്പ് സാമ്പത്തിക വര്‍ഷം 6.5ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ പാദത്തില്‍ 7.8ശതമാനവും രണ്ടാമത്തെ പാദത്തില്‍ 6.2ശതമാനവും മൂന്നാം പാദത്തില്‍ 6.1ശതമാനവും നാലാം പാദത്തില്‍ 5.9ശതമാനവുമാണ് വളര്‍ച്ചാ അനുമാനം. ആഗോള ബാങ്കിങ് പ്രതിസന്ധിയും കോവിഡ് വ്യാപന ഭീഷണിയും കണക്കിലെടുത്താണ് എംപിസി യോഗം നിരക്ക് വര്‍ധന തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്.

Tags:    

Similar News