റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് ഉയർത്തും. 2023 2024 സാമ്പത്തിക വർഷത്തിലെ ആദ്യ നിരക്ക് വർദ്ധന ഏപ്രിലിൽ ആദ്യവാരം ഉണ്ടാകും. നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. ഇതിൽ 25 ബേസിസ് പോയിന്റിന്റെ വർധനവാണ് ആർബിഐ വരുത്തുകയെന്നാണ് റിപ്പോർട്ട്.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്റെ ടോളറൻസ് പരിധിയായ 6.00 ശതമാനത്തിന് മുകളിലാണ്, ജനുവരിയിൽ ഇത് 6.52 ശതമാനത്തിലെത്തി, ഫെബ്രുവരിയിൽ 6.44 ശതമാനത്തിലെത്തി, ഇതാണ് ആർബിഐ വീണ്ടും റിപ്പോ നിരക്ക് ഉയർത്താനുള്ള പ്രധാന കാരണം.