വിപണി ഇന്ന് നേട്ടത്തിലായി

Update: 2023-03-29 11:28 GMT

വിപണി ഇന്ന് നേട്ടത്തിലായി. സെൻസെക്‌സ് 346.37 പോയിന്റ് അഥവാ 0.60 ശതമാനം ഉയർന്ന് 57960.09 ലെവലിലും നിഫ്റ്റി 129 പോയിന്റ് അഥവാ 0.76 ശതമാനം ഉയർന്ന് 17080.70 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2139 ഓഹരികൾ മുന്നേറിയപ്പോൾ 1288 എണ്ണം തിരിച്ചടി നേരിട്ടു. 110 ഓഹരി വിലകളിൽ മാറ്റമില്ല.


അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐഷർ മോട്ടോഴ്‌സ്, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നിവയാണ് മികച്ച നേട്ടം കുറിച്ച ഓഹരികൾ. യുപിഎൽ, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് എന്നിവ നഷ്ടം നേരിട്ടു.

Tags:    

Similar News