ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 293 പോയിന്‍റ് ഇടിഞ്ഞ് 60,840 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റി 85 പോയിന്‍റ് ഇടിഞ്ഞ് 18,105ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കത്തിലെ നേട്ടത്തിന് ശേഷമാണ് ഇന്ത്യന്‍ വപണികള്‍ ഇടിഞ്ഞത്.
................................................................
2022-ല്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ചവച്ചത് അദാനി ഗ്രൂപ്പ് ഓഹരികള്‍. റിലയന്‍സ്, ടാറ്റ ഗ്രൂപ്പ് ഓഹരികളേയും പ്രധാന സൂചികകളെയുമൊക്കെ ബഹുദൂരം പിന്നിലാക്കിയാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ ഈവര്‍ഷത്തെ നേട്ടം. അദാനി ഗ്രൂപ്പിന്റെ ഭാഗമായ 10 ഓഹരികളില്‍ 5 എണ്ണവും നിക്ഷേപകര്‍ക്ക് 100 ശതമാനത്തിലധികം നേട്ടമുണ്ടായി. ലിസ്റ്റ് ചെയ്യപ്പെട്ട അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തിലാകട്ടെ 5,54,915 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി.
................................................
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ വിലയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,280 രൂപയാണ്.
................................................
2021-22 സാമ്പത്തിക വര്‍ഷത്തെ വൈകിയതും പുതുക്കിയതുമായ ആദായ നികുതി റിട്ടേണുകള്‍ (ITRs) ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നാളെ. നാളെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് അധിക ബാധ്യതയുണ്ടാകും. 2022 ജൂലൈ 31 ആയിരുന്നു മുമ്പ് അവസാന തീയതി തീരുമാനിച്ചിരുന്നത്. പിന്നീട് 2022 ജൂലൈ 31-നോ അതിനുമുമ്പോ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലാത്ത ഒരാള്‍ക്ക് 2022 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഐടിആര്‍ ഫയല്‍ ചെയ്യാമെന്ന് വകുപ്പ് അറിയിക്കുകയായിരുന്നു.
................................................
കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്ത്. കൊവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക്, ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പ്രീമിയത്തില്‍ 2.5 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കുമെന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി പ്രഖ്യാപിച്ചു. റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഫിനിറ്റി ഇന്‍ഷൂറന്‍സ് പോളിസി എടുത്ത ഉപഭോക്താക്കള്‍ക്കാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക.
................................................
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സ്വത്തുവിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിന് വിവിധ ബാങ്കുകളിലായി 1,737.04 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271.05 ഏക്കർ ഭൂമിയും ഉണ്ടെന്നാണ് റിപ്പോർട്ട്. ഭക്തരിൽ നിന്ന് വഴിപാടായി സ്വീകരിച്ച സ്വർണ്ണം, വെള്ളി, വിലപിടിപ്പുള്ള കല്ലുകൾ എന്നിവയുടെ ശേഖരം ക്ഷേത്രത്തിലുണ്ടെന്ന് റിപ്പോർട്ടുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളാൽ വിശദാംശങ്ങളും മൂല്യവും വെളിപ്പെടുത്താൻ ദേവസ്വം ബോർഡ് വിസമ്മതിച്ചു.
................................................
രാജ്യത്തെ ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ക്കായി ഉടനൊന്നും താരീഫ് പ്ലാനുകള്‍ അവതരിപ്പിച്ചേക്കില്ല. നിലവിലെ 4ജി പ്ലാനില്‍ 5ജി സേവനങ്ങള്‍ ഒരുവര്‍ഷത്തേക്ക് കൂടി തുടര്‍ന്നേക്കും. 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ കുറവായതുകൊണ്ട് തന്നെ പ്രത്യേക പ്ലാനുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കില്ലെന്നാണ് വിലയിരുത്തല്‍. 4ജിയെ അപേക്ഷിച്ച് 5ജി വേഗത കൂടുതലാണെങ്കിലും യൂസര്‍ എക്‌സ്പീരിയന്‍സില്‍ കാര്യമായ മാറ്റമുണ്ടാകുന്നില്ല എന്നതാണ് മറ്റൊരു കാരണം.
................................................